വലിയൊരു സാമ്രാജ്യത്തെ നയിക്കുകയും ഒരു സൈന്യത്തെ നിയന്ത്രിക്കുകയും ആളുകളെ യുദ്ധത്തിലേക്ക് ആകർഷിക്കുകയും പടക്കളത്തിൽ വിജയം കൈവരിക്കുകയും ചെയ്യുക. ഏറ്റവും ശക്തമായ രാഷ്ട്രങ്ങളെ വെല്ലുവിളിക്കുകയും നയതന്ത്ര ഗെയിമുകളിൽ ഏർപ്പെടുകയും അന്താരാഷ്‌ട്ര തലത്തിൽ സജീവ സാന്നിധ്യമായി മാറുകയും ചെയ്യുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ കെട്ടിപ്പടുക്കുക. ലോക ചരിത്രത്തിലെ ഏറ്റവും വലിയ നാഗരികതയെന്ന നിലയിൽ പോരാടുക!
രാഷ്‌ട്രത്തെയും സൈന്യത്തെയും രാഷ്ട്രീയത്തെയും നിയന്ത്രിച്ച് ഭരിക്കുന്നതിനുള്ള ഏറ്റവും മികച്ച തന്ത്രമാണ് കോളനിവൽക്കരണ യുഗം. നിങ്ങളുടെ പടക്കളം 1600-ലേത് ആയിരിക്കും, യൂറോപ്യൻ, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും ശക്തമായ സാമ്രാജ്യങ്ങളെ നിങ്ങൾ പടക്കളത്തിൽ അഭിമുഖീകരിക്കും.
40-ലധികം രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൻ്റെ നേതൃത്വം ഏറ്റെടുത്ത് ആവേശകരമായ യുദ്ധങ്ങളിൽ ഏർപ്പെടുക, നിങ്ങളുടേതായ പുതിയ ടൈംലൈൻ സൃഷ്ടിക്കുക. ഹോളി റോമൻ സാമ്രാജ്യം മുതൽ ജപ്പാൻ സാമ്രാജ്യം വരെയും, ഗ്രേറ്റ് ചൈനീസ് മിൻ സാമ്രാജ്യം മുതൽ ഇംഗ്ലണ്ട് സാമ്രാജ്യം വരെയും ഓരോ നാഗരികതയും നിങ്ങളുടെ എതിർശക്തി ആയിരിക്കും, ഇവയോരോന്നിനും സ്വന്തം അഭിലാഷങ്ങളും ദൃഢമായ ഇച്ഛാശക്തിയും ഉണ്ട്. ലോകത്തിന് മുകളിൽ വിജയപതാക പാറിക്കാൻ, സ്വന്തം സൈന്യത്തെ സൃഷ്ടിക്കുകയും മറ്റ് രാജ്യങ്ങൾക്കെതിരെ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കുകയും യുദ്ധങ്ങളിൽ നിങ്ങളുടെ ചരിത്രപരമായ ശക്തി തെളിയിക്കുകയും സഖ്യങ്ങളിൽ ഏർപ്പെടുകയും ഉടമ്പടികളിൽ ഒപ്പിടുകയും ചെയ്യുക.
പസഫിക് മഹാസമുദ്രം മുതൽ അറ്റ്ലാൻ്റിക് മഹാസമുദ്രം വരെ നിങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുക, ഇപ്പോൾ തന്നെ ചരിത്രപരമായൊരു ദിഗ്വിജയ യാത്ര ആരംഭിക്കുക!
ഈ ഗെയിമിൽ, നിങ്ങൾക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കാം:
▪️ തത്സമയ യുദ്ധതന്ത്രം, ഓഫ്‌ലൈനിൽ പോലും പ്രവർത്തിക്കുന്നു
▪️ അനന്തമായ സാധ്യതകളും വിഭവങ്ങളും ഉള്ള പുതിയ പ്രദേശങ്ങളുടെ കോളനിവൽക്കരണം
▪️ ശക്തമായ സൈന്യങ്ങളെയും സഖ്യശക്തികളെയും പ്രയോജനപ്പെടുത്തിക്കൊണ്ട് എതിരാളികളെ വെല്ലുവിളിക്കൽ
▪️ പുതിയ പ്രദേശങ്ങൾ കീഴടക്കൽ, പരാജയപ്പെട്ട ശത്രുരാജ്യങ്ങളെ കൊള്ളയടിക്കൽ
▪️ ചരിത്രത്തിൽ നിന്നുള്ള രാജ്യങ്ങളും സാമ്രാജ്യങ്ങളും, ആ കാലഘട്ടത്തിലേക്ക് ആഴ്‌ന്നിറങ്ങുന്നതിന് അനുവദിക്കുന്ന ഫീച്ചറുകൾ
▪️ സാമ്പത്തിക വളർച്ച നേടാൻ മറ്റ് രാജ്യങ്ങളുമായി കച്ചവടം നടത്തുക
▪️ നിങ്ങളുടെ സൈന്യത്തെയും നയതന്ത്രത്തെയും സമ്പദ്‌വ്യവസ്ഥയെയും കോളനിവൽക്കരണത്തെയും മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ആവേശകരമായ ഗവേഷണങ്ങൾ
▪️ അതുല്യമായ ബോണസുകൾക്കൊപ്പം കൗശലം ആവശ്യപ്പെടുന്നതും വെല്ലുവിളി നിറഞ്ഞതുമായ ടാസ്‌ക്കുകൾ
▪️ കടൽക്കൊള്ളക്കാരും പിടിച്ചുപറിക്കാരും അട്ടിമറിക്കാരും ചാരന്മാരും പകർച്ചവ്യാധികളും മഹാമാരികളും കലാപങ്ങളും മറ്റ് നിരവധി വെല്ലുവിളികളും
ചരിത്രത്തിലെ ഏറ്റവും വലിയ നാഗരികത കെട്ടിപ്പടുക്കുക, നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്താൻ യുദ്ധതന്ത്രങ്ങളും കൗശലങ്ങളും വികസിപ്പിച്ചെടുക്കുക. 'ഏയ്‌ജ് ഓഫ് കോളനൈസേഷ'നിൽ ലോകമെമ്പാടും നിന്നുള്ള ദശലക്ഷക്കണക്കിന് കളിക്കാർക്കൊപ്പം ചേരുക, ആഗോളതലത്തിൽ മേൽക്കോയ്‌മ കരസ്ഥമാക്കുക!
ഇപ്പോൾ തന്നെ ഗെയിം ഡൗൺലോഡ് ചെയ്യുകയും നിങ്ങളുടെ മഹത്തായ നാഗരികത കെട്ടിപ്പടുത്ത് തുടങ്ങുകയും ചെയ്യുക!
ഗെയിം ഇനിപ്പറയുന്ന ഭാഷകളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു: ഇംഗ്ലീഷ്, സ്പാനിഷ്, ഉക്രേനിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ടർക്കിഷ്, പോളിഷ്, ജർമ്മൻ, അറബിക്, ഇറ്റാലിയൻ, ജാപ്പനീസ്, ഇന്തോനേഷ്യൻ, കൊറിയൻ, വിയറ്റ്നാമീസ്, തായ്.
*** Benefits of premium version: ***
1. You’ll be able to play as any available country
2. No ads
3. +100% to day play speed button available
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 7