മധ്യകാലഘട്ട പശ്ചാത്തലത്തിൽ ക്രമീകരിച്ചിട്ടുള്ള 'കീവൻ റൂസ് 2' ഗെയിം, വലിയ വ്യാപ്‌തിയുള്ള ഒരു സാമ്പത്തിക യുദ്ധതന്ത്രമാണ്. ചെറിയൊരു രാജ്യത്തെ മുന്നോട്ട് നയിച്ച്, അതിനെ വലുതും കരുത്തുറ്റതുമായൊരു സാമ്രാജ്യമാക്കി മാറ്റുക! യുഗങ്ങളോളം നീണ്ടുനിൽക്കുന്ന തരത്തിൽ രാജ്യത്തെ നിയന്ത്രിക്കുകയും പുതിയ സാങ്കേതികവിദ്യകൾ മനസ്സിലാക്കുകയും നിങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുകയും ഒരു ഇതിഹാസ കഥയിലെ നായകനാവുകയും ചെയ്യുക. മറ്റ് രാജ്യങ്ങളുമായി പോരാടുകയും, വിവേകമതിയായൊരു രാജാവും വിജയം വരിക്കുന്നൊരു സൈനിക കമാൻഡറുമാണ് നിങ്ങളെന്ന്, സ്വയം തെളിയിക്കുകയും ചെയ്യുക.
ഗെയിമിൻ്റെ ഫീച്ചറുകൾ
✔ ആഴത്തിലുള്ള യുദ്ധതന്ത്ര ഘടകം - ബൈസാൻ്റിയത്തിനോ ഫ്രാൻസിനോ വേണ്ടി പ്ലേ ചെയ്‌ത് വിജയിക്കുന്നത് എളുപ്പമാണ്, എന്നാൽ പോളണ്ടിനോ നോർവേയ്‌ക്കോ വേണ്ടി പ്ലേ ചെയ്യുന്നത് പരീക്ഷിച്ചുനോക്കുക! സൈനിക ട്രൂപ്പുകളെ മാത്രമല്ല, നയതന്ത്രവും ശാസ്‌ത്രവും സാമ്പത്തിക ശാസ്‌ത്രവും ഉപയോഗിച്ച് ലോകം മുഴുവൻ പിടിച്ചെടുക്കാൻ, മികച്ചൊരു യുദ്ധതന്ത്രജ്ഞൻ്റെ പ്രതിഭ കൂടി ആവശ്യമാണ്.
✔ നയതന്ത്രം - എംബസികൾ നിർമ്മിക്കുകയും വ്യാപാര കരാറുകളിലും പരസ്‌പരം ആക്രമിക്കില്ലെന്ന സഖ്യകരാറുകളിലും പ്രതിരോധ കരാറുകളിലും ഗവേഷണ കരാറുകളിലും ഏർപ്പെടുകയും ചെയ്യുക. മറ്റ് രാഷ്‌ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക.
✔ സമ്പദ്‌വ്യവസ്ഥ - നിക്ഷേപങ്ങളുടെ വികസനവും വിഭവസാമഗ്രികളുടെ ശേഖരണവും സംസ്‌ക്കരണവും ഉൽപ്പാദനശാലകളുടെ നിർമ്മാണവും സൈനികോപകരണങ്ങളുടെ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ഉൽപ്പാദനവും സുസംഘടിതമാക്കുക.
✔ വ്യാപാരം - മറ്റ് രാജ്യങ്ങളുമായി വ്യാപാരം സുഗമമാക്കുക, ഭക്ഷ്യോൽപ്പന്നങ്ങളൂം വിഭവസാമഗ്രികളും സൈനിക ഉപകരണങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുക.
✔ കോളനിവൽക്കരണം - പുതിയ പ്രദേശങ്ങൾ കണ്ടെത്തുകയും അവയ്‌ക്ക് മേൽ നിയന്ത്രണം സ്ഥാപിക്കുകയും കോളനിയാക്കപ്പെട്ട പ്രദേശങ്ങളിൽ മതപ്രചരണ പ്രവർത്തനം നടത്തുകയും ചെയ്യുക.
✔ ശാസ്‌ത്രീയ വികസനം - നിങ്ങളുടെ സാമ്രാജ്യത്തിൻ്റെ വികസനത്തിനായി 63 വ്യത്യസ്‌ത സാങ്കേതികവിദ്യകൾ ലഭ്യമാണ്.
✔ യുദ്ധവും സൈന്യവും - കുതിരപ്പടയാളികൾ, കുന്തപ്പടയാളികൾ തുടങ്ങി, നിരവധി മധ്യകാലഘട്ട യോദ്ധാക്കളെ നിയമിക്കുക. ശരിയായ തന്ത്രവും കൗശലങ്ങളും ഉപയോഗിച്ച്, ഒന്നിന് പുറകെ ഒന്നായി രാഷ്‌ട്രങ്ങൾ പിടിച്ചെടുക്കുക, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നിങ്ങളുടെ ആധിപത്യം സ്ഥാപിക്കുക.
✔ കാട്ടുവാസികൾ - കാട്ടുവാസികളോട് യുദ്ധം ചെയ്യുക, നിങ്ങളുടെ സാമ്രാജ്യത്തിന് മേൽ അവർ നടത്തുന്ന ആക്രമണങ്ങൾക്ക് സുനിശ്ചിതമായൊരു അന്ത്യം കുറിക്കുക.
✔ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുക - നിങ്ങളുടെ സൈനികശക്തിയെ വൈവിധ്യവൽക്കരിക്കുക. നിങ്ങളുടെ സാമ്രാജ്യത്തെ ആക്രമിക്കുന്ന ശത്രുവിനെ പരാജയപ്പെടുത്താൻ നിങ്ങളുടെ സൈന്യത്തിന് കഴിയില്ലെന്ന് ബോധ്യപ്പെടുകയാണെങ്കിൽ, ഒരു നിശ്ചിത അളവിലുള്ള സ്വർണ്ണമോ വിഭവസാമഗ്രികളോ വാഗ്‌ദാനം ചെയ്‌തുകൊണ്ട് നിങ്ങൾക്ക് എല്ലായ്‌പ്പോഴും ആക്രമണശക്തിയുമായി ചർച്ച നടത്താം.
✔ അധികാരം - സൈന്യത്തിലെയും സാമ്രാജ്യത്വ കോടതിയിലെയും പ്രധാന പദവികളിലേക്ക്, നിങ്ങളുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്ന ആളുകളെ നിയമിക്കുക.
✔ കടൽക്കൊള്ളക്കാരും കടൽക്കൊള്ളക്കാരുടെ കൂട്ടുസമൂഹങ്ങളും - നിങ്ങളുടെ സാമ്രാജ്യത്തിൻ്റെ കപ്പൽവ്യൂഹത്തെ കടൽക്കൊള്ളക്കാർ ഭയപ്പെടുന്ന തരത്തിൽ സമുദ്രത്തിൽ നിങ്ങളുടെ ആധിപത്യം സ്ഥാപിക്കുക!
✔നികുതികൾ - ജോലി ചെയ്യുന്ന ജനവിഭാഗങ്ങളിൽ നിന്ന് നികുതി പിരിക്കുക, എന്നാൽ ജനവിഭാഗത്തിൻ്റെ സന്തോഷം ഉറപ്പാക്കാൻ മറക്കരുത്, അല്ലെങ്കിൽ സാമ്രാജ്യത്തിൽ കലാപവും സമ്പൂർണ്ണ നിരാശയും ഉണ്ടാകും.
✔ ചാരന്മാരും അട്ടിമറിക്കാരും. ഓരോ യുദ്ധത്തിനും മുമ്പായി ശത്രുവിൻ്റെ സൈന്യത്തെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചറിയുന്നതിന് ചാരന്മാരെ ഉപയോഗിക്കുക. നിങ്ങളുടെ ശത്രുരാജ്യത്തിൽ രഹസ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് അട്ടിമറിക്കാരെ നിയമിക്കുക, ശത്രുരാജ്യത്തിൻ്റെ പോരാട്ട സാധ്യത ഗണ്യമായി കുറയ്‌ക്കാൻ അട്ടിമറിക്കാർ സഹായിക്കും.
✔ ഗെയിമിലെ അപ്രതീക്ഷിത സംഭവവികാസങ്ങൾ നിങ്ങളെ ബോറടിക്കാൻ അനുവദിക്കില്ല! ഇത്തരം സംഭവവികാസങ്ങൾ പോസിറ്റീവ് ആകാം: ഉദാഹരണത്തിന്, ഒരു സഖ്യകക്ഷിയിൽ നിന്ന് സഹായം ലഭിക്കുന്നത്, അല്ലെങ്കിൽ നെഗറ്റീവ് ആകാം: ഉദാഹരണത്തിന് മഹാദുരന്തങ്ങളും പകർച്ചവ്യാധികളൂം മഹാമാരികളും അട്ടിമറിയും ഉണ്ടാകുന്നത്.
✔ അതുല്യമായ ഗെയിം ഫീച്ചറുകളുള്ള വൈവിധ്യമാർന്ന രാജ്യങ്ങൾ: ബൈസാൻ്റിയം, ഫ്രാൻസ്, റോമൻ സാമ്രാജ്യം, കീവൻ റൂസ്, ആംഗ്ലോ-സാക്‌സൺസ്, പോളണ്ട്, ജപ്പാൻ, മായ എന്നിവയും മറ്റും.
ഗെയിം ഇനിപ്പറയുന്ന ഭാഷകളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു: ഇംഗ്ലീഷ്, സ്പാനിഷ്, ഉക്രേനിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ടർക്കിഷ്, പോളിഷ്, ജർമ്മൻ, അറബിക്, ഇറ്റാലിയൻ, ജാപ്പനീസ്, ഇന്തോനേഷ്യൻ, കൊറിയൻ, വിയറ്റ്നാമീസ്, തായ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 3