രാഷ്ട്രീയ കുതന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു യുദ്ധതന്ത്ര ഗെയിമാണ് 'കീവൻ റൂസ്'. ഇവിടെ യുദ്ധം കച്ചവടവുമായി ബന്ധപ്പെട്ട ഒരു ഉപകരണം മാത്രമാണ്.
ലോകത്തിലെ, അക്കാലത്തെ ഏറ്റവും ശക്തമായ രാഷ്‌ട്രങ്ങളിൽ ഒന്നായ കീവൻ റൂസിൻ്റെ ഭരണാധികാരിയായി പ്ലേ ചെയ്യുന്നതിന് ഈ ഗെയിം നിങ്ങളെ അനുവദിക്കുന്നു. ഏതൊരു യുദ്ധതന്ത്ര ഗെയിം ഫാനിനും ഒരു യഥാർത്ഥ നിധിയാണ് മധ്യകാലഘട്ട പശ്ചാത്തലം. ഈ ഗെയിമിൽ, 68 രാഷ്‌ടങ്ങളും കാട്ടുവാസികളും ഉണ്ട്, ഇവർക്കാകട്ടെ, സ്വന്തം രാജ്യങ്ങളും വിഭവസാമഗ്രികളും ഉണ്ട്.
എന്നിരുന്നാലും, അധികാരത്തിലേക്കുള്ള ഭരണാധികാരിയുടെ പാത ഒരിക്കലുമൊരു പൂന്തോട്ടത്തിലെ നടത്തം പോലെ സുഗമമായിരിക്കില്ല. ഭയാനകമായ യുദ്ധങ്ങൾക്കും രഹസ്യമായി അരങ്ങേറുന്ന രാഷ്‌ട്രീയ കുതന്ത്രങ്ങൾക്കും തയ്യാറാകൂ - കടലിൽ ആധിപത്യം പുലർത്തുന്ന ഇംഗ്ലണ്ട്, ബാൽക്കൻ രാജ്യങ്ങൾ (പോളണ്ട്, ഹംഗറി, ക്രൊയേഷ്യ, സെർബിയ), വിന്യസിക്കുന്നതിന് വലിയൊരു സൈന്യമുള്ള അറബ് രാഷ്‌ട്രമായ സിറിയ എന്നിവയുൾപ്പെടെ ഗെയിം ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളെയാണ് നിങ്ങൾ അഭിമുഖീകരിക്കുക. അപ്പോൾ, റോമൻ സാമ്രാജ്യം വലിയ പുരോഗതിയാണ് കൈവരിച്ചതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരുപക്ഷേ, ഫ്രാൻസും സ്‌കോട്ട്‌ലാൻഡും പോലുള്ള യൂറോപ്യൻ രാജ്യങ്ങളെയാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്? അതോ നല്ലൊരു ഉദാഹരണമായി നിങ്ങൾ പരിഗണിക്കുന്നത് ബൈസാൻ്റിയമാണോ? മുഖാമുഖം പോരാടി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാൻ നിങ്ങൾ തയ്യാറാണെന്നും നിങ്ങളൊരു സ്വേച്ഛാധിപതിയും തന്ത്രജ്ഞനുമാണെന്നും അവർ അറിയട്ടെ. നിങ്ങളുടെ നാഗരികതയെ തടഞ്ഞുകൊണ്ട് സ്വന്തം നാഗരികതയെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് അവരുടെ ലക്ഷ്യം. നിങ്ങളുടെ രാഷ്‌ട്രീയ ദീർഘവീക്ഷണം പരീക്ഷിച്ച് തന്ത്രത്തിലും നയതന്ത്രത്തിലും നിങ്ങൾക്ക് മിടുക്കുണ്ടോയെന്ന് കണ്ടെത്തുക - യുഗങ്ങളോളം നിങ്ങളുടെ രാജ്യത്തെ നയിക്കുക.
വിജയം കൈവരിക്കാൻ, നിങ്ങളുടെ എതിരാളികളുമായി യുദ്ധങ്ങളിൽ കൊമ്പുകോർക്കുക. നിങ്ങളുടെ സ്വന്തം സൈന്യവും കപ്പൽവ്യൂഹവും രൂപപ്പെടുത്തുകയും യുദ്ധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യുക അല്ലെങ്കിൽ അവ പൂർണ്ണമായി സന്നദ്ധമായിക്കഴിഞ്ഞാൽ യുദ്ധം ചെയ്‌ത് തുടങ്ങുക. ശത്രുരാജ്യങ്ങൾ എന്തുചെയ്യാൻ പോകുന്നുവെന്ന് കണ്ടെത്താൻ അവിടങ്ങളിൽ ചാരന്മാരെ വിന്യസിക്കുകയും അട്ടിമറിക്കാരെ അയയ്‌ക്കുകയും ചെയ്യുക. രാഷ്‌ട്രങ്ങൾ ആക്രമിക്കുകയും ഭൂമി കീഴടക്കുകയും അപൂർവ വിഭവങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുക.
വിവേകവതിയായ ഒരു സ്വേച്ഛാധിപതി, രാഷ്‌ട്രത്തിൻ്റെ നയ വിജയത്തിലേക്കുള്ള താക്കോലാണ്. വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുകയും പരസ്‌പരം ആക്രമിക്കില്ലെന്ന സഖ്യകരാറുകളിൽ ഏർപ്പെടുകയും മറ്റ് രാഷ്‌ട്രങ്ങൾ പരിഗണിക്കേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക. പലപ്പോഴും, നയതന്ത്രവും നന്നായി ചിന്തിച്ച് കൈക്കൊള്ളുന്ന നയവും, യുദ്ധത്തേക്കാൾ കാര്യക്ഷമമായ മാർഗ്ഗങ്ങളാണെന്ന് ഓർമ്മിക്കുക.
രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ കുറിച്ച് മറക്കരുത്: ഭക്ഷണം ഉൽപ്പാദിപ്പിക്കുകയും നിങ്ങളുടെ സൈന്യത്തിനായി ആയുധങ്ങൾ നിർമ്മിക്കുകയും ചെയ്യുക. ഉൽപ്പാദിപ്പിക്കപ്പെടുന്ന ചരക്കുകളുടെ അളവും സൈനിക ശേഷിയും വർദ്ധിപ്പിക്കുന്നതിന് ഗവേഷണങ്ങൾ പ്രയോജനപ്പെടുത്തുക. എന്നിരുന്നാലും, ആവശ്യമായതെല്ലാം ഒരൊറ്റ നാഗരികതയ്‌ക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയില്ല, അതിനാൽ നിങ്ങൾ മറ്റ് രാഷ്‌ട്രങ്ങളുമായി വ്യാപാരം നടത്തുകയും അപൂർവ വിഭവങ്ങളും ചരക്കുകളും വാങ്ങുകയും വേണം.
പുതിയ നിയമങ്ങൾ അവതരിപ്പിക്കുകയും നിങ്ങളുടെ പൗരന്മാരെ അവ പാലിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുക. ഇഷ്ടമുള്ള നാഗരിക മതം നിങ്ങൾക്ക് സ്ഥാപിക്കാവുന്നതാണ്. സൈന്യത്തിനും കപ്പൽവ്യൂഹത്തിനും മേധാവികളെ നിയമിക്കുക; നികുതി, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, നിർമ്മാണം എന്നീ മേഖലകളിലും മേധാവികളെ നിയമിക്കുക. വിഘടനവാദം വച്ച് പൊറുപ്പിക്കരുത്: നിങ്ങളുടെ രാജ്യത്ത് നടക്കുന്ന കലാപങ്ങൾ അടിച്ചമർത്തുക. നിങ്ങളുടെ സാമ്രാജ്യം ഏറ്റവും കരുത്തുറ്റതായിരിക്കും, നയതന്ത്രവും ആയുധങ്ങളും സമ്പദ്‌വ്യവസ്ഥയും അത് കൈവരിക്കാൻ നിങ്ങളെ സഹായിക്കും.
ഈ ഗെയിം, അക്കാലത്ത് നിലനിന്നിരുന്ന യഥാർത്ഥ രാഷ്‌ട്രങ്ങളെ, യഥാർത്ഥ ചരിത്ര സംഭവങ്ങൾക്കൊപ്പം ഉപയോഗിക്കുന്നു. വലുതും വിശദവുമായ മാപ്പ് നിങ്ങളുടെ സ്വന്തം പ്രദേശത്തെയും മറ്റ് രാജ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ കാണാൻ നിങ്ങളെ അനുവദിക്കും. മേൽപ്പറഞ്ഞതെല്ലാം ഗെയിമിൻ്റെ അടിസ്ഥാന കാര്യങ്ങൾ മാത്രമാണ്: പ്ലേ ചെയ്യുന്നതിലൂടെ മാത്രമാണ് എന്തൊക്കെയാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നിങ്ങൾക്ക് കണ്ടെത്താനാവൂ.
ഗെയിം ഇനിപ്പറയുന്ന ഭാഷകളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു: ഇംഗ്ലീഷ്, സ്പാനിഷ്, ഉക്രേനിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ടർക്കിഷ്, പോളിഷ്, ജർമ്മൻ, അറബിക്, ഇറ്റാലിയൻ, ജാപ്പനീസ്, ഇന്തോനേഷ്യൻ, കൊറിയൻ, വിയറ്റ്നാമീസ്, തായ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 3