70-ലധികം രാജ്യങ്ങളിൽ ഒന്നിൻ്റെ നേതൃത്വം ഏറ്റെടുത്ത്, ആ രാജ്യത്തെ ലോക നെറുകയിലേക്ക് നയിക്കാൻ കഴിയുന്ന ഒരു ആഗോള യുദ്ധതന്ത്ര ഗെയിമിൽ സ്വയം മുഴുകുക! രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുകയും എണ്ണയും ഇരുമ്പും അലുമിനിയവും പോലുള്ള വിലപ്പെട്ട വിഭവസാമഗ്രികൾ കരസ്ഥമാക്കുകയും ശക്തമായൊരു സൈന്യവും നാവികസേനയും രൂപപ്പെടുത്തുകയുമാണ് നിങ്ങളുടെ ലക്ഷ്യം. നിങ്ങൾ ഇവിടെ, മറ്റ് രാജ്യങ്ങളുമായുള്ള യുദ്ധങ്ങളും വിഭജനവാദവും കൊള്ളയും അഭിമുഖീകരിക്കും, എന്നാൽ നയതന്ത്രവും പരസ്‌പരം ആക്രമിക്കില്ലെന്ന സഖ്യകരാറുകളും യൂണിയനുകളും വ്യാപാര കരാറുകളും ആഗോള തലത്തിൽ നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താൻ സഹായിക്കും.
ഗെയിമിൻ്റെ പ്രധാന ഫീച്ചറുകൾ:
• ട്രൂപ്പുകൾക്ക് പരിശീലനം നൽകിയും അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിച്ചും സേനകളെ പുനർവിന്യസിച്ചും നിങ്ങളുടെ സൈന്യത്തെ വികസിപ്പിക്കുക
• പ്രകൃതിവിഭവങ്ങൾ നിയന്ത്രണത്തിലാക്കുക: നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി എണ്ണക്കിണറുകൾ തീർക്കുക, ഇരുമ്പിനും ഈയത്തിനും മറ്റ് പ്രധാന വിഭവസാമഗ്രികൾക്കുമായി ഖനനം നടത്തുക
• പുതിയ പ്രദേശങ്ങളെ കോളനികളാക്കുക
• നയതന്ത്രത്തിൽ പങ്കാളിയാവുക: പരസ്‌പരം ആക്രമിക്കില്ലെന്ന സഖ്യകരാറുകളിലും വ്യാപാര ഉടമ്പടികളിലും ഏർപ്പെടുക, എംബസികൾ സൃഷ്ടിക്കുക
• നിങ്ങളുടെ രാജ്യത്തിൻ്റെ നിയമങ്ങളും മതവും പ്രത്യയശാസ്‌ത്രവും കൈകാര്യം ചെയ്യുക
• ലീഗ് ഓഫ് നേഷൻസിൽ ചേരുക, അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുക, നിങ്ങളുടെ ജനങ്ങൾക്ക് വേണ്ടി ചെറുത്തുനിൽക്കുക
• ബങ്കറുകൾ നിർമ്മിക്കുക, ഖനന സ്ഥലങ്ങൾ വികസിപ്പിക്കുക, ബാഹ്യ ഭീഷണികളിൽ നിന്ന് നിങ്ങളുടെ രാജ്യത്തെ പരിരക്ഷിക്കുക
• നിങ്ങളുടെ രാഷ്‌ട്രം ഭരിക്കാനും സ്ഥിരത നിലനിർത്താനും സഹായിക്കുന്ന മന്ത്രാലയങ്ങൾക്ക് മേൽനോട്ടം വഹിക്കുക
• ചാരവൃത്തിയും അട്ടിമറിയും നടപ്പിലാക്കുക
• വ്യാപാരം
ഗെയിം ഇനിപ്പറയുന്ന ഭാഷകളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു: ഇംഗ്ലീഷ്, സ്പാനിഷ്, ഉക്രേനിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ടർക്കിഷ്, പോളിഷ്, ജർമ്മൻ, അറബിക്, ഇറ്റാലിയൻ, ജാപ്പനീസ്, ഇന്തോനേഷ്യൻ, കൊറിയൻ, വിയറ്റ്നാമീസ്, തായ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 3