ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ നൂറ്റാണ്ടായ 20-ാം നൂറ്റാണ്ടിലേക്ക് ഐതിഹാസിക തന്ത്രം നിങ്ങളെ നയിക്കും. അധികാരത്തിനും സ്വാധീനത്തിനും വേണ്ടി പൊരുതിയ യഥാർത്ഥ രാജ്യങ്ങളെ നയിക്കുക. ഭയാനകമായ യുദ്ധങ്ങളിൽ ശത്രുക്കളെ നേരിടുന്നതിൽ നിങ്ങൾക്കുള്ള കൗശലപരവും യുദ്ധതന്ത്രപരവുമായ ശേഷികൾ തെളിയിക്കുക. സാമ്പത്തികമായൊരു അത്ഭുതം സൃഷ്ടിച്ച് നിങ്ങളുടെ രാജ്യത്തെ സമൃദ്ധിയിലേക്ക് നയിക്കുക. ആർക്കും തോൽപ്പിക്കാനാവാത്ത, പേര് കേട്ടാൽ തന്നെ ലോകം ഞെട്ടുന്ന ഒരു സൈന്യത്തെ കെട്ടിപ്പടുക്കുക. നേതൃത്വ ലോകത്ത്, ഒരാൾക്ക് മാത്രമാണ് യഥാർത്ഥ നേതാവാകാനുള്ള അർഹത!
മഹാനായ ചക്രവർത്തിയോ വിവേകമതിയായ രാജാവോ ഏവർക്കും പ്രിയപ്പെട്ട പ്രസിഡൻ്റോ ആവുക. നിങ്ങൾക്ക് മുന്നിലുള്ളതിൻ്റെ ഒരു ചെറിയ ഭാഗം മാത്രമാണ് യുദ്ധങ്ങളും അട്ടിമറികളും ചാരവൃത്തികളും ഉടമ്പടികളും സഖ്യകരാറുകളും. നിങ്ങൾക്കായി കാത്തിരിക്കുന്നത് സിംഹാസനമാണ്!
നിങ്ങൾ ആകാൻ പോകുന്നത് ആരെയും കൂസാത്ത സ്വേച്ഛാധിപതിയായോ ലോകസമാധാനത്തിന് പ്രാധാന്യം കൊടുക്കുന്ന നേതാവോ ആകട്ടെ, 20-ാം നൂറ്റാണ്ടിന് പുതിയൊരു ചരിത്രം രചിക്കുക.
ഗെയിം ഫീച്ചറുകൾ:
✪ ഗംഭീര സാമ്രാജ്യങ്ങളും രാജ്യങ്ങളുമുള്ള 20-ാം നൂറ്റാണ്ടിൻ്റെ ആദ്യകാല അന്തരീക്ഷം
✪ കോളനിവൽക്കരണം: ഭൂപടത്തിലെ ശൂന്യമായ ഇടങ്ങൾ നിറച്ചുകൊണ്ട്, പുതിയ ദേശങ്ങൾ പര്യവേക്ഷണം ചെയ്യുക
✪ മറ്റ് രാജ്യങ്ങൾക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുകയും അഭ്യർത്ഥനയനുസരിച്ച് സൈനിക പ്രചാരണങ്ങളിൽ പങ്കെടുക്കുകയും ചെയ്യുക
✪ പൊടുന്നനെയുള്ള അത്ഭുതകരമായ യുദ്ധങ്ങൾ: ശത്രുവിൻ്റെ ആത്മവിശ്വാസം തകർക്കുക അല്ലെങ്കിൽ ശുഭ്രപതാക പാറിക്കുക
✪ ലീഗ് ഓഫ് നേഷൻസ്: പ്രമേയങ്ങൾ മുന്നോട്ടുവയ്‌ക്കുക, മറ്റുള്ളവർക്ക് വോട്ട് ചെയ്യുക, കൈക്കൂലി നൽകി വോട്ട് നേടുക
✪ സുതാര്യമായ പ്രവർത്തനരീതി: സാമ്പത്തികം, സൈനികം, രാഷ്ട്രീയം
✪ ഭരിക്കാൻ 60-ലധികം രാജ്യങ്ങൾ
✪ കരയിലും കടലിലും ആകാശത്തും ഐതിഹാസിക യുദ്ധങ്ങൾ
✪ ആധുനിക യുഗത്തിലെ സൈന്യം: ടാങ്കുകൾ, ബോംബറുകൾ, അന്തർവാഹിനികൾ, യുദ്ധക്കപ്പലുകൾ, പീരങ്കിപ്പട്ടാളം, കാലാൾപ്പട
✪ നിങ്ങളുടെ മതവും പ്രത്യയശാസ്‌ത്രവും തിരഞ്ഞെടുക്കുക
✪ വ്യാപാരം നടത്തുക, നികുതികൾ ശേഖരിക്കുക
✪ പുതിയ ഗവേഷണങ്ങളും ഭാവിയിലെ സാങ്കേതികവിദ്യകളും മനസ്സിലാക്കുക
വൈവിധ്യമാർന്ന തന്ത്രങ്ങളും പ്രവർത്തന സ്വാതന്ത്ര്യവും നിങ്ങൾക്ക് മുന്നിലുണ്ട്. യശസ്സിനും മഹത്വത്തിനും വേണ്ടി പൊരുതുക! നിങ്ങളുടെ രാജ്യത്തിൻ്റെ യഥാർത്ഥ നേതാവാകുക!
ഗെയിം ഇനിപ്പറയുന്ന ഭാഷകളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു: ഇംഗ്ലീഷ്, സ്പാനിഷ്, ഉക്രേനിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ടർക്കിഷ്, പോളിഷ്, ജർമ്മൻ, അറബിക്, ഇറ്റാലിയൻ, ജാപ്പനീസ്, ഇന്തോനേഷ്യൻ, കൊറിയൻ, വിയറ്റ്നാമീസ്, തായ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 3